ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന് തുടക്കമായതിനു പിന്നാലെ, രാജസ്ഥാൻ റോയൽസിനും ടീം ക്യാപ്റ്റൻ സഞ്ജു സാംസണിനും ആശംസകളുമായി നടൻമാരായ പൃഥ്വിരാജും ടൊവീനോ തോമസും. താരങ്ങൾക്കും ഇവരുടെ മക്കൾക്കുമായി സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ജഴ്സികളും സമ്മാനങ്ങളും അയച്ചുകൊടുത്തിരുന്നു. ഈ സമ്മാനങ്ങൾക്ക് നന്ദിയറിയിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പമാണ് ആശംസകളുമുള്ളത്.

”സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ഞാന്‍ എന്റെ കടപ്പാട് അറിയിക്കുന്നു. അല്ലിയും ഞാനും രാജസ്ഥാന്റെ കൂടെതന്നെ ഉണ്ടാവും. സഞ്ജു ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുകയെന്നത് സന്തോഷത്തോടൊപ്പം അഭിമാനം കൂടിയാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചും നമുക്ക് ഇനിയും സംസാരിക്കാം.” പൃഥ്വി പറഞ്ഞു.

“ഇപ്പോൾ എനിക്കാ റോയൽ ഫീൽ ലഭിക്കുന്നുണ്ട്. സമയം കിട്ടുമ്പോഴെല്ലാം ഞാൻ രാജസ്ഥാൻ റോയൽസിന്റെ കളികൾ ശ്രദ്ധിക്കാറുണ്ട്. എല്ലാ കേരളീയരേയും പോലെ അതിന്റെ പ്രധാന കാരണം പ്രിയപ്പെട്ട സഞ്ജു സാംസണിന്റെ സാന്നിധ്യം തന്നെ. ഈ ജഴ്സികൾക്ക് നന്ദി സഞ്ജൂ. താങ്കളുടെ ക്യാപ്റ്റൻസിക്കു കീഴിൽ രാജസ്ഥാൻ റോയൽസ് വലിയ നേട്ടങ്ങളിലേക്ക് എത്തട്ടെ. താങ്കൾ ഞങ്ങളുടെ അഭിമാനമാണ്. സ്നേഹവും ആശംസകളും” – ടൊവീനോ കുറിച്ചു.

സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനായി തീരുമാനിച്ചത്. ടീം ഡയറക്റ്ററായി ശ്രീലങ്കയുടെ ഇതിഹാസതാരം കുമാര്‍ സംഗക്കാരയും ടീമിനൊപ്പമുണ്ട്. സഞ്ജുവിനെ കേന്ദ്രീകരിച്ച് ഒരു ടീം ഒരുക്കാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നത്. സഞ്ജുവിനു കീഴിൽ രാജസ്ഥാന്റെ ആദ്യ മത്സരം തിങ്കളാഴ്ച പഞ്ചാബ് കിങ്സിനെതിരെയാണ്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!