നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് സ്ഥാനാര്‍ഥിയുടെ ഭാര്യ. തൃക്കാക്കര പൊന്നുരുന്നി സി.കെ.എസ്. സ്‌കൂളിലാണ് തൃക്കാക്കരയിലെ സ്ഥാനാർഥി എസ്. സജിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. മമ്മൂട്ടി ബൂത്തിലെത്തി എന്നറിഞ്ഞതോടെ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ പകര്‍ത്താനും മറ്റുമെത്തിയ മാധ്യമപ്രവർത്തർ ബൂത്തിനകത്തേക്ക് കയറാൻ ശ്രമിച്ചു. ഇവരെ രാഷ്ട്രീയപ്രവർത്തകർ തടയുകയുണ്ടായി. തൃക്കാക്കരയിലെ സ്ഥാനാര്‍ഥി എസ് സജിയുടെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരെ തടയുകയുണ്ടായത്. ഇതോടെ പോലീസ് ഇടപെട്ടു.

ഇത്തരത്തിൽ തിക്കി തിരക്കി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞായിരുന്നു മാധ്യമങ്ങളെ തടഞ്ഞത്. എന്നാൽ ഈ സമയം ബൂത്തിൽ മറ്റു വോട്ടർമാർ ആരുമുണ്ടായിരുന്നില്ല. മമ്മൂട്ടി ബൂത്തിലേക്ക് വോട്ടു ചെയ്യാന്‍ കയറിയപ്പോള്‍ തൊട്ടു പിന്നാലെ മാധ്യമപ്രവര്‍ത്തകരും കയറിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. മമ്മൂട്ടിക്ക് മാത്രമെന്താ കൊമ്പുണ്ടോ എന്ന് സ്ഥാനാർഥിയുടെ ഭാര്യ ചോദിക്കുകയുമുണ്ടായി. ഇതിനിടയിൽ മാധ്യമപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. പോലീസ് ഇടപെട്ട് അനുനയിപ്പിച്ചു. ഇതിനിടയിൽ മമ്മൂട്ടി വോട്ടു രേഖപ്പെടുത്തി മടങ്ങുകയുമുണ്ടായി.

അമൽ നീരദ് ചിത്രമായ ഭീഷ്മപർവ്വം സിനിമയുടെ ഷൂട്ട് പുരോഗമിക്കുന്നതിനാൽ സിനിമയിലെ ക്യാരക്ടർ ലുക്കിലായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയും ഭാര്യ സുൽഫത്തും രാവിലെ പൊന്നുരുന്നി സികെഎസ് സ്‌കൂളിൽ എത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്. 

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!