പ്രേക്ഷകരെ രസിപ്പിക്കാനാണ് താൻ സിനിമയെടുക്കുന്നത് എന്ന് ഉറക്കെ പ്രഖ്യാപിച്ച സംവിധായകനാണ് സംവിധായകൻ പ്രിയദർശൻ. മലയാളത്തിലേയും, ഹിന്ദിയിലേയും തമിഴിലേയും ഒരു ജനപ്രിയ ചലച്ചിത്രസം‌വിധായകനാണ് പ്രിയദർശൻ. 1980 കളിലും 1990 കളിലും നിരവധി ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്ത ഇദ്ദേഹം മലയാളം കൂടാതെ ബോളിവുഡിലും, കോളിവുഡിലും ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ഹാസ്യ സിനിമകളാണ് കൂടുതലും. പ്രിയദർശൻ രസകരമായ ഹാസ്യ രംഗങ്ങൾ സൃഷ്ടിക്കാൻ സമർത്ഥനാണ്.

പ്രേക്ഷകർക്ക് എന്താണ് വേണ്ടത്, അവരെ എങ്ങനെ കൈയിലെടുക്കാം,അതിലുപരി മോഹൻലാലിനെ പ്രേക്ഷകർക്ക് ഏങ്ങനെയാണ് തിരശ്ശീലയിൽ കാണാൻ ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ… ശരിക്കും പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകൻ.അങ്ങേയറ്റം ഹ്യൂമറസും രസകരവുമായ രംഗങ്ങളും പാട്ടുകളും ഒരു നൂലിൽ മുത്തുകൾ കോർക്കുന്നത് പോലെ കോർത്ത്,അങ്ങനെ ആസ്വാദനത്തിന്റെ നെറുകയിൽ നില്ക്കുന്ന പ്രേക്ഷകനെ സെന്റിമെൻസിലൂടെ പതിയെ അതിൽ നിന്ന് താഴെക്ക് കൊണ്ട് വന്ന് ചെറു കണ്ണീരോടെ,വിങ്ങുന്ന മനസോടെ തിയേറ്റർ നിന്ന് പുറത്തേയ്ക്ക് ഇറക്കുന്ന ‘പ്രിയദർശൻ മാജിക്ക്’പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഈ പ്രിയദർശൻ മാജിക്കിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു,തിയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ ആ സിനിമ വീണ്ടും വീണ്ടും കാണണമെന്ന മോഹം പ്രേക്ഷകരിൽ ഉണ്ടാക്കുക എന്ന പ്രത്യേകത

ഇതിനോടകം 95 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ഹിന്ദിയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രണ്ടാമത്തെ സംവിധായകനുമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളിൽ ചിത്രങ്ങൾ ഒരുക്കിയ പ്രിയദർശൻ, മലയാളത്തിലെ മഹാനടൻ മോഹൻലാലുമായി ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ്. മൂന്നു ഇൻഡസ്ട്രി ഹിറ്റുകൾ മലയാള സിനിമയ്ക്കു സമ്മാനിച്ച ഒരേയൊരു സംവിധായകൻ ആണ് പ്രിയദർശൻ. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നിവയാണ് ആ ചിത്രങ്ങൾ. ഇപ്പോഴിതാ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവുമായി എത്തുകയാണ് പ്രിയദർശൻ. മോഹൻലാൽ നായകനായ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരവും നേടിയിരിക്കുകയാണ്. എന്നാൽ അതിനു ശേഷം താൻ മലയാളത്തിൽ ചെയ്യാൻ പോകുന്നത് തന്റെ ഒരു സ്വപ്ന ചിത്രമാകുമെന്നും ആ ചിത്രം രചിക്കുന്നത് എം ടി വാസുദേവൻ നായർ ആകുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദർശൻ.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!