വെള്ളിത്തിരയിൽ വീണ്ടും മലയാള സിനിമയുടെ വസന്തകാലം. ഒരുവർഷത്തോളം അടഞ്ഞുകിടന്ന തിയേറ്ററുകൾ വീണ്ടും പ്രദർശനത്തിന് തുറന്നു വെങ്കിലും പ്രതിസന്ധിയിൽ നിന്നും കരകയറാൻ മലയാളസിനിമയ്ക്ക് ആയിട്ടില്ല എന്നാല്‍ മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ വിജയം നല്‍കിയ ഉണര്‍വില്‍ ഈസ്റ്റര്‍ വിഷു ആഘോഷ ദിനങ്ങളില്‍ റിലീസ് ചെയ്യാനിരിക്കുന്നത് ഒരുപിടി ഗംഭീര ചിത്രങ്ങളാണ്. വരാനിരിക്കുന്ന ഈസ്റ്റര്‍ വിഷു റിലീസ് ചിത്രങ്ങള്‍ ഇവയാണ്.

അനുഗ്രഹീതന്‍ ആന്റണി: സണ്ണി വെയ്‌നിനെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് ഒരുക്കുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി.96 ഫെയിം ഗൗരി കിഷന്‍ ആണ് ചിത്രത്തില്‍ നായികയാകുന്നത്.സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര ചിത്രത്തിലുണ്ട്.

ഇരുള്‍: ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇരുള്‍. നസീര്‍ യൂസഫ് ഇസുദ്ദീന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഒ ടി ടി റിലീസ് ആണ് ചിത്രം.ഏപ്രില്‍ 2 ന് നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആര്‍ക്കറിയാം: പാര്‍വതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ആര്‍ക്കറിയാം. ഛായാഗ്രാഹകന്‍ ആയ സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രം ഒരുക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം.

നിഴല്‍: നയന്‍താര വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്ന ചിത്രമാണ് നിഴല്‍.നിരവധി പുരസ്‌കാരങ്ങള്‍ നേടിയ എഡിറ്റര്‍ ആയ അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയുന്നത്.ചാക്കോച്ചനും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചതുര്‍മുഖം: നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന ചതുര്‍മുഖം ഒരു ഹൊറര്‍ ചിത്രമാണ്. മഞ്ജു വാരിയര്‍, സണ്ണി വെയ്ന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

കര്‍ണ്ണന്‍: ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കര്‍ണ്ണന്‍. പരിയേറും പെരുമാള്‍ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് കര്‍ണ്ണന്‍. രജിഷ വിജയനാണ് നായിക.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!