പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലിനൊപ്പം വീണ്ടും കൈകോർക്കുന്ന ചിത്രമാണ് ‘നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്’.  നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ടിലെ ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം സംഗീത മാന്ത്രികൻ ഏ.ആര്‍ റഹ്മാനും ചേരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്‌. ചെന്നൈയിൽ വെച്ച് ഷൂട്ടിങ് നടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കൂറ്റൻ സെറ്റിട്ടാണ് ചിത്രീകരണം നടക്കുകയെന്നും റിപ്പോർട്ടുണ്ട്. ആദ്യമായി മോഹന്‍ലാല്‍ ഒരു ഗാനരംഗത്തിന് വേണ്ടി മീശ പിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യം പറയുന്ന മോഹൻലാലിൻ്റെ വോയിസ് ക്ലിപ്പ് ശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാലത്ത് മലയാളത്തില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ആറാട്ട്. ചിത്രത്തിലേത് മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാന ചിത്രീകരണമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. യോദ്ധ, ഇരുവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം റഹ്മാന്റെ സംഗീതത്തിനൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്ന ഗാനരംഗം എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ടാകുമെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്ന വിവരം.

മുൻപ് വിജയ് ചിത്രം ബിഗിലിൻ്റെ ഒരു ഗാനരംഗത്തിലും ഏ ആര്‍ റഹ്മാന്‍ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മോഹന്‍ലാല്‍ ഈ ചിത്രത്തിൽ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് മലയാളം മൂന്നാം സീസണിൻ്റെ കഴിഞ്ഞ എപ്പിസോഡിൽ നെയ്യാറ്റിൻകര ഗോപനെ പറ്റിയും ആറാട്ടിനെ പറ്റിയും പരാമർശിച്ചിരുന്നു. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഭാഗത്ത് സംസാരിക്കുന്ന സ്ലാംഗ് ആറാട്ടില്‍ ഉണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഉദയകൃഷ്ണയുടെ രചനയില്‍ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മാസ് ആക്ഷന്‍ എന്റര്‍ടെയിനറായാണ് ഒരുക്കുന്നത്. ഇക്കൊല്ലം ഓണം റിലീസായി ചിത്രം തീയേറ്ററുകളിലേക്കെത്തും.

അടുത്ത കാലത്തൊന്നും മോഹൻലാൽ അവതരിപ്പിച്ചിട്ടില്ലാത്ത ആക്ഷൻ ത്രില്ലർ മാസ് രംഗങ്ങൾ ഈ ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിലെ സംഘട്ടനങ്ങൾക്ക് ആക്ഷൻ കൊറിയോഗ്രഫർമാരായ അനല്‍ അരശ്, രവിവര്‍മന്‍, സുപ്രീം സുന്ദര്‍, വിജയ് എന്നിവരാണ് നേതൃത്വം നൽകിയിരിക്കുന്നത്. പാലക്കാട് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിലാണ് ചിത്രീകരിച്ചത്. വിജയ് ഉലകനാഥാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!