അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് ചിത്രമായൊരുങ്ങുന്ന ‘പുഷ്പ’യില്‍ വില്ലനാകാൻ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ ഭാഗമാകുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ എന്ന പ്രത്യേകതയുമുണ്ട്. അല്ലുവിന്റെ ഹിറ്റ് ചിത്രങ്ങളായ ആര്യ, ആര്യ 2 തുടങ്ങിയ സിനിമകളൊരുക്കിയ സുകുമാറിനൊപ്പം അല്ലു അര്ജുന് വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പുഷ്പ. ദേശീയ അവാർഡ് ജേതാവ്, ശ്രദ്ധേയനായ നടൻ, മോളിവുഡിന്റെ പവര്‍ഹൗസ് ഫഹദ് ഫാസിലിനെ പുഷ്മപയിലെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്സ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന ടീസറിലൂടെ അറിയിച്ചിരിക്കുന്നത്.
Welcoming #FahadhFaasil on board for the biggest face-off 😈@alluarjun @iamRashmika @aryasukku @ThisIsDSP @PushpaMovie #VillainOfPushpa #Pushpa
— Mythri Movie Makers (@MythriOfficial) March 21, 2021
పుష్ప പുഷ്പ புஷ்பா ಪುಷ್ಪ पुष्पा pic.twitter.com/ndweB09rXi
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന പുഷ്മപയുടെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. പുഷ്പരാജ് എന്ന കള്ളക്കടത്തുകാരൻ ലോറി ഡ്രൈവറുടെ റോളിലാണ് അല്ലു അര്ജ്ജുന് ചിത്രത്തിലെത്തുന്നത്.
ആന്ധ്രയിലെ മരടുമല്ലി ഫോറസ്റ്റ്, അതിരപ്പള്ളി തുടങ്ങി വിവിധയിടങ്ങളിൽ സിനിമയുടെ ചിത്രീകരണം നടക്കുന്നുണ്ട്. ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 13നാണ് പുഷ്പ വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന പുഷ്പ അല്ലു നായകനാകുന്ന ഇരുപതാമത്തെ ചിത്രവുമാണ്.
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480