മീനാകുമാരി (ഭാനുമതി – മേലേപ്പറമ്പിൽ ആൺവീട്)

മൂന്ന് ആണ്മക്കളും ആങ്ങളയും ഭർത്താവും ഒക്കെയുണ്ടായിട്ടും, വീട്ടിലെ പണിമുഴുവൻ എടുത്ത് വയ്യാതായി, “ഇനി സഹായത്തിനൊരാളെ കിട്ടിയേ പറ്റൂ” എന്ന് പ്രഖ്യാപിച്ചു കറിയില്ലാതെ കഞ്ഞി വിളമ്പിയ അമ്മ. “എന്റെ ഗർഭം ഇങ്ങനെയല്ല” എന്ന് ജഗതി കരഞ്ഞു പറഞ്ഞിട്ടും മുതിർന്ന മകനെ തല്ലാൻ വടിയെടുത്ത അമ്മ, സ്വന്തം ഭാര്യയെ വേലക്കാരിയായി വീട്ടിൽ നിർത്തിയ ജയറാമിനെ ശകാരിച്ചു മരുമോളെ സ്നേഹത്തോടെ സ്വീകരിച്ച അമ്മ. ഈ സിനിമയൊരുപാട് ഇഷ്ടമാണ്, ഈ അമ്മയും അടിപൊളി. “സ്ത്രീധനം” എന്ന സിനിമയിലെ ഇവരുടെ അമ്മകഥാപാത്രം മറുവശം.

ഫിലോമിന (ആനപ്പാറ അച്ഛമ്മ – ഗോഡ്ഫാദർ)

അഞ്ഞൂറാനോടുള്ള പക ഉള്ളിൽ ഇട്ട് നടക്കുന്ന ആളാണെങ്കിലും, അഞ്ഞൂറാനെപ്പോലെയല്ല.. മക്കളെയൊക്കെ കല്യാണം കഴിപ്പിച്ച സ്നേഹമുള്ള അമ്മ. അമ്മ നഷ്ടപ്പെട്ട കൊച്ചുമോളെ എത്ര വാത്സല്യത്തോടെയാണ് ആ അച്ഛാമ നോക്കുന്നത്. ഭർത്താവിന്റെ മരണത്തിന് ഉത്തരവാദിയായിട്ടുള്ളവനോടുള്ള പ്രതികാര ചിന്തകൾക്കിടയിലും കൊച്ചുമോളുടെ കല്യാണത്തിന് “പനിനീർ താളിയാനെ” എന്ന് ആവർത്തിച്ചു ആനെയെ പോലും പരിശീലിപ്പിക്കുവാൻ മടിയില്ലാത്ത ഗംഭീര അമ്മ.

സുകുമാരി (ഗോപാലകൃഷ്ണന്റെ അമ്മ – റാംജി റാവു സ്പീക്കിങ്)

അനേകം അനശ്വര കഥാപാത്രങ്ങൾക് സുകുമാരിയമ്മ ജീവൻ കൊടുത്തിട്ടുണ്ടെങ്കിലും പെട്ടെന്ന് ഓർമ്മ വന്നത് ആ അമ്മയെ ആണ്, മകന്റെ ബുദ്ധിമുട്ടുകൾ ഒരിക്കൽ മാറും എന്ന പ്രതീക്ഷയിൽ പരാതികളൊന്നുമില്ലാതെ പരിധികൾക്കുള്ളിൽ കഴിയുന്ന അമ്മ. മകന്റെ ആഡംബരങ്ങളെ കണ്ണുമടച്ചു വിശ്വസിച്ചു സന്തോഷിക്കുന്ന അമ്മ. ഒടുവിൽ മകന്റെ കൂടെ ജീവിക്കുന്നത് സ്വപ്നം കണ്ടു സമാധാനത്തിൽ കാറിലിരുന്ന് മയങ്ങുന്ന ആ അമ്മ.

ഉർവശ്ശി (Dr. ഷേർളി – വരനെ ആവശ്യമുണ്ട്)

ആദ്യമോർമ്മ വന്നത് അച്ചുവിന്റെ അമ്മയെ ആണെങ്കിലും, ഒരുപാട്‌ ഇഷ്ടം തോന്നിയത് ഈ അമ്മയോടാണ്. മകന് ഇഷ്ടമുള്ള കുട്ടിയെ കാണാൻ അവളുടെ വീട്ടിലെത്തി, അവൾക്ക് സുഖമില്ലെന്നറിഞ്ഞപ്പോൾ അവളോടൊപ്പമിരുന്ന്, അവളെ കെട്ടിപ്പിടിച്ചു ചേർത്തു കിടത്തിയ അമ്മ. മകനും അവളും പിരിഞ്ഞപ്പോൾ മകന്റെ ഭാഗത്താണ് തെറ്റെന്ന് തുറന്നു സമ്മതിച്ചു ആ പെൺകുട്ടിയെ മനസ്സുകൊണ്ട് മകളെപ്പോലെ പിന്നെയും സ്നേഹിച്ച അമ്മ. കൂട്ടുകാരിയെപ്പോലെ പിന്നെയും കൂട്ടുകൂടിയ അമ്മ.

ജ്യോതിർമയി (മീര – എന്റെ വീട് അപ്പൂന്റേം)

പ്രസവിക്കേണ്ട കാര്യമില്ല ഒരു കുഞ്ഞിന് അമ്മയാകുവാൻ എന്ന് അതിഗംഭീര പ്രകടനത്തിലൂടെ നമ്മെ കാണിച്ചു തന്ന അമ്മ. ആ കുട്ടിയുടെ best friend കൂടിയായ ഏറ്റവും നല്ല അമ്മ. താൻ പ്രസവിച്ച കുഞ്ഞ് വസു കാരണം മരണപ്പെട്ടു എന്നറിഞ്ഞിട്ടും അവനൊരു അപകടവും വരാതെ സംരക്ഷിക്കുവാനൊരുങ്ങിയ അമ്മ.

KPAC ലളിത (യശോദ – കന്മദം)

ലളിതാമ്മയെ ഓർക്കുമ്പാൾ മനസ്സിൽ തെളിയുന്ന അമ്മ മുഖങ്ങൾ പലതുണ്ട്. മരിച്ചുപോയ ഏടത്തിയുടെ മകൾക്ക് പാചകപ്പുരയിലിരുന്നു പാലൂട്ടുന്ന പവിത്രത്തിലെ അമ്മ, മകളുടെ മനസ്സറിയുന്ന അനിയത്തിപ്രാവിലെ അമ്മ, മനസ്സില്ലാമനസോടെ വിദേശത്തേക്ക് പോകുവാനൊരുങ്ങുന്ന മനസ്സിനക്കരെയിലെ അമ്മ. പക്ഷേ, നിമിഷനേരത്തേക്കുള്ള കഥാപാത്രമാണെങ്കിലും ഉള്ളിൽ തട്ടിയതാണ് കന്മദത്തിലെ ലാലേട്ടന്റെ അമ്മ. വാരിപ്പുണർന്നു നെറ്റിയിൽ ഉമ്മവയ്ക്കുവാനൊരുങ്ങുമ്പോഴേക്കും മകന്റെ പ്രവർത്തിയാൽ ജീവിതകാലം മുഴുവൻ തളർന്നു കിടക്കേണ്ടി വന്ന ഭർത്താവിനെ ഓർത്തു, ആ മകനെ ഇനി വേണ്ടന്ന് നെഞ്ചുപൊട്ടി പറയുന്ന അമ്മ.

മലയാള സിനിമയിലെ അമ്മകഥാപാത്രങ്ങൾ ഒരുപാട്‌ ഇനിയുമുണ്ട്. എപ്പോഴും അമ്മയായി എത്തുവാറുള്ള കവിയൂർ പൊന്നമ്മ, നാടോടിക്കാറ്റിലെ ദാസന്റെ അമ്മ, “കേരള കഫെ” യിലെ ബ്രിഡ്ജ് എന്ന ചിത്രത്തിലെ സലിംകുമാറിന്റെ അമ്മ, ഇങ്ങനെയൊക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ശാന്താ ദേവി. “മകൾക്ക്” ലെ അമ്മ ശോഭന, “നന്ദന”ത്തിലെ അമ്മ രേവതി, “How Old Are You” ലെയും, “ഉദാഹരണം സുജാത” യിലെയും അമ്മ മഞ്ജു വാര്യർ, അങ്ങനെയെങ്ങനെ മലയാളത്തിലെ വെള്ളിത്തിരയിൽ തിളങ്ങിയ എണ്ണിയാലൊടുങ്ങാത്ത ഇനിയും എത്രയെത്ര അമ്മ കഥാപാത്രങ്ങൾ.

മാതൃദിനാശംസകൾ

-ആതിര സന്ദീപ്

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!