സേക്രഡ് ഗെയിംസുമായി ഇന്ത്യൻ വിനോദ ലോകത്തെ ഞെട്ടിച്ച ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിസ്ന് കഴിഞ്ഞ വർഷം അത്ര മികച്ചതായിരുന്നില്ല.ഈ പോരായ്മ നികത്താനാണ് 2021ൽ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നത്.13 സിനിമകൾ, 15 സീരീസുകൾ, 6 സ്റ്റാൻഡപ് കോമഡി സ്പെഷൽ, 4 ഡോക്യുമെന്ററി, 4 റിയാലിറ്റി ടിവി ഷോ എന്നിങ്ങനെ 41 റിലീസുകൾ ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.ഈ വർഷം ധാരാളം സിനിമകളുടെ റിലീസ് ഉണ്ടാകുമെന്നാണ് കമ്പനി നൽകുന്ന വിവരം.
2020 ഇൽ 16 സിനിമകൾ 10 സീരിയസ് അഞ്ചു കോമഡി സ്പെഷ്യൽ എന്നിങ്ങനെ 31 ഇന്ത്യൻ സൈറ്റുകളാണ് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യ്തിരുന്നത്.

സോനാക്ഷി സിൻഹ, തപ്സി പന്നു കൊങ്കണ സെൻ ശർമ്മ, അതിഥി റാവു, ഷെഫാലി ഷാ, ബോബി ഡിയോൾ, അർജുൻ രാംപാൽ, വിക്രാന്ത് മാസി, കാർത്തിക് ആര്യൻ, ധനുഷ്, നീന ഗുപ്ത, അർജുൻ കപൂർ, മിഥില പാൽക്കർ, മാഘവൻ, ജോൺ എബ്രഹാം, ജോജു ജോർജ് തുടങ്ങി വൻ താരനിരയുടെ റിലീസുകളാണ് ഇക്കൂട്ടത്തിലുള്ളത്. മണി രത്നം, അഭിഷേക് ചൗധരി, വിക്രമാദിത്യ മോട്‌വാന, അനുഷ്കാ ശർമ്മ, ഇംത്യാസ് അലി, ഏക്താ കപൂർ, റൂണി സ്ക്രൂവാല തുടങ്ങിയ പ്രമുഖർ പിന്നണിയിലും പ്രവർത്തിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന നെറ്റ്ഫ്ലിക്സ് മൂന്ന് വർഷം മുമ്പ് മുംബൈയിൽ ഓഫീസ് തുടങ്ങിയിരുന്നു. ഏകദേശം രണ്ടര വർഷം മുമ്പാണ് അവർ തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ ഒറിജിനൽ സീരീസായ സേക്രഡ് ഗെയിമുകൾ പ്രദർശിപ്പിച്ചത്.
പ്രഖ്യാപിച്ച ടൈറ്റിലുകൾ ഇവ –
13 സിനിമകൾ
∙ അജീബ് ദസ്താൻസ്– കരൺ ജോഹർ പ്രൊഡക്ഷൻ, സംവിധാനം നീരജ് ഗയ്‌വാൻ
∙ ബുൾബുൾ തരംഗ്– സോനാക്ഷി സിൻഹ പ്രധാന വേഷത്തിൽ
∙ ധമാക്ക– കാർത്തിക് ആര്യൻ നായകൻ
∙ ദി ഡിസിപ്ലിൻ– ചൈതന്യ തംഹാനയുടെ നിർമാണം
∙ ഹസീൻ ദിൽരൂപ– തപ്സി പന്നു മുഖ്യവേഷത്തിൽ
∙ ജാദൂഗർ–ജിതേന്ദ്ര കുമാർ നായകൻ
∙ മീനാക്ഷി സുന്ദരേശ്വർ– സാന്യ മൽഹോത്ര പ്രധാന വേഷത്തിൽ
∙ മൈൽസ്റ്റോൺ– ഇവാൻ അയ്യരുടെ പ്രൊഡക്ഷൻ
∙ നവരസ– മണിരത്നം ചിത്രം
∙ പാഗ്‌ലൈറ്റ്– സാന്യ മൽഹോത്ര നായിക
∙ പെന്റോസ്– അബ്ബാസ്,മസ്താൻ നിർമാണം
∙ സർദാർ കാ ഗ്രാൻഡ്സൺ– നീന ഗുപ്തയും അർജുൻ കപൂറും പ്രധാന വേഷത്തിൽ
15 സീരീസുകൾ
∙ ആരണ്യക്– രവീണ ഠണ്ടൻ ഉൾപ്പെടെയുള്ളവർ അഭിനേതാക്കൾ
∙ ബോംബെ ബീഗംസ്– അലംകൃത ശ്രീവാസ്തവയുടെ പ്രൊഡക്ഷൻ
∙ ഡീകപ്പിൾഡ്– മനു ജോസഫ് ക്രിയേറ്റ് ചെയ്ത സീരീസിൽ മാധവൻ നായകൻ
∙ ഡൽഹി ക്രൈം– സീസൺ 2– എമ്മി അവാർഡ് നേടിയ ഡൽഹി ക്രൈം പുതിയ കഥയുമായി
∙ ഫീൽസ് ലൈക്ക് ഇഷ്ക്– രാധികാ മദൻ ഉൾപ്പെടെയുള്ളവർ മുഖ്യവേഷത്തിൽ
∙ ഫൈൻഡിങ് അനാമിക– മാധുരി ദീക്ഷിത് മുഖ്യവേഷത്തിൽ
∙ ജംതാര– സീസൺ 2– ആദ്യ സീസണിന്റെ തുടർച്ച. ദേശീയ അവാർഡ് ജേതാവ് സൗമേന്ദ്ര പാഡി പിന്നണിയിൽ.
∙ കോട്ടാ ഫാക്ടറിയുടെ സീസൺ 2– വൈറൽ ഫീവറിൽ നിന്ന്
∙ ലിറ്റിൽ തിങ്സ് സീസൺ 4– മിഥില പാൽക്കർ മുഖ്യവേഷത്തിലെത്തിയ ചെറു സീരീസിന്റെ നാലാം സീസൺ
∙ മായ്– അനുഷ്കാ ശർമ്മയുടെ പ്രൊഡക്ഷൻ
∙ മസാബ മസാബ സീസൺ 2– നീന ഗുപ്തയും മകൾ മസാബ ഗുപ്തയും അഭിനയിക്കുന്ന സീരീസിന്റെ രണ്ടാം സീസൺ
∙ മിസ്മാച്ച്ഡ്, സീസൺ 2
∙ റേയ്– അഭിഷേക് ചൗബെ സംവിധാനം
∙ ഷീ, സീസൺ 2– ഇംത്യാസ് അലിയുടെ പ്രൊഡക്ഷൻ ഹൗസാണ് പിന്നിൽ
∙ യേ കാലി കാലി ആംഖേൻ – ശ്വേതാ ത്രിപാഠി മുഖ്യവഷത്തിൽ
6 കോമഡി സ്പെഷൽ
∙ ആകാശ് ഗുപ്തയുടെ പേരിടാത്ത സ്പെഷൽ ∙ കോമഡി പ്രീമിയർ ലീഗ്
∙ കപിൽ ശർമ്മയുടെ പേരിടാത്ത ഷോ
∙ പ്രശാന്തി സിങ്ങിന്റെ പേരിടാത്ത കോമഡി സ്പെഷൽ
∙ രാഹുൽ ദുവ
∙ സുമുഖി സുരേഷിന്റെ പുതിയ കോമഡി സ്പെഷൽ
4 പുതിയ ഡോക്യുമെന്ററികൾ
∙ ക്രൈം സ്റ്റോറീസ്: ഇന്ത്യ ഇന്ത്യ ഡിക്റ്ററ്റീവ്സ്
∙ ഹൗസ് ഓഫ് സീക്രട്ട്– ബുറാഡി ഡെത്ത്
∙ ഇന്ത്യൻ പ്രെഡേറ്റർ
∙ സേർച്ചിങ് ഫോർ ഷീല– കരൺ ജോഹറുടെ പ്രൊഡക്ഷൻ
3 റിയാലിറ്റി ടിവി ഷോകൾ
∙ ബിഗ് ഡേ– കലക്ഷൻ2
∙ ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈഫ്സ്– സീസൺ 2– കരൺ ജോഹർ പ്രൊഡക്ഷൻ
∙ സോഷ്യൽ കറൻസി
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474
Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478
Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479
Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480