മധ്യതിരുവിതാംകുറിന്റേയും പമ്പാനദിയുടേയും സാംസ്കാരിക കലാരൂപമായ പടയണിയെ പശ്ചാത്തലമാക്കി അനു പുരുഷോത്ത്‌ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ്‌ പച്ചത്തപ്പ്‌. ഭുവനേശ്വരി ക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. ഉണ്ണികൃഷ്ണപിള്ള കരുനാഗപ്പള്ളി ആണ്‌ ചിത്രം നിര്‍മിക്കുന്നത്‌.

ഒരു ദേശത്തിന്റെ തുടിപ്പാണ്‌ ആ നാട്ടിലെ പടയണി ഉത്സവം. ദേശത്തെ വല്ല്യപടയണി നടത്തുന്നത്‌ വല്യമംഗലം കുടുംബമാണ്‌. തറവാട്ടിലെ മുത്തശ്ശി മീനാക്ഷിയമ്മ രോഗശയ്യയിലായതിനാല്‍ പടയണി മുടങ്ങുമോ എന്ന ദേശക്കാരുടെ ആശങ്കയാണ്‌ ഈ സിനിമ യുടെ ഇതിവൃത്തം. പടയണിയുടെ വിവിധ കോലങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ ഈ ചിത്രം ഒരുക്കിയത്‌. ദേശത്തിന്റെ ഉത്സവമായ പടയണിയില്‍ പടയണി കലാകാരന്മാരുടേയും ചെണ്ടമേളക്കാര്‍ ഉള്‍പ്പെട്ട ഒരു കൂട്ടം കലാകാരന്‍മാരുടെയും കൂട്ടായ്മയിലുള്ളതാണ്‌ ഈ ചിത്രം. നാനാ ജാതിവിഭാഗക്കാരുടെ ആഘോഷമായാണ്‌ പടയണി ഉത്സവം കൊണ്ടാടുന്നത്‌. കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രം ഉത്സവാന്തരീക്ഷത്തിലാണ്‌ അവതരിപ്പിക്കുന്നത്‌. പടയണിയുടെ ദൃശ്യ സൗന്ദര്യം പകര്‍ത്തിയിട്ടുള്ള ചിത്രം പ്രേക്ഷകര്‍ക്ക്‌ നവ്യാനുഭൂതി നല്‍കുമെന്ന്‌ സംവിധായകന്‍ അനു പുരുഷോത്ത്‌ പറഞ്ഞു.

ആര്‍.സുബ്ബലക്ഷമി, മന്‍രാജ്‌, മനോജ്‌ കെ.പി.എ.സി, ഭാസി തിരുവല്ല, സൈമണ്‍ കോശി, സെലിന്‍ സൂരജ്‌, ലീല നരിയാപുരം, സുരജ്‌, പ്രിയ രാജ്‌, ഡോ.വാഴമുട്ടം ബി. ചന്ദ്ര ബാബു, കിരണ്‍ കൃഷ്ണ, സുനില്‍ സരിഗ, അനില്‍ ചേര്‍ത്തല, വിപിന്‍ വിശ്വനാഥ്‌, പ്രമോദ്‌, അനില്‍ ആദിനാട്‌, നിജി സിറാജ്‌, അംബിക അനില്‍, മിഥുന്‍, ഷെമി ആലത്തൂര്‍, മായ സുകു, ഉണ്ണികൃഷ്ണന്‍, ബിജിന്‍, ഷിബു മംഗലത്ത്‌, റഹിം പനവൂര്‍, ബൈജു തീര്‍ത്ഥം, അനില്‍ നെയ്യാറ്റിന്‍കര, അനില്‍കുമാര്‍, മനോജ്‌ മാധവശ്ശേരി, രാധാകൃഷ്ണന്‍, ഷംനാദ്‌ ജമാല്‍, മൂര്‍ത്തി, മോഹന്‍ദാസ്‌ കല്ലറ, ആവണി പ്രമോദ്‌, ആദില്‍, നിഥുന സുനില്‍ തുടങ്ങിയവരാണ്‌ പ്രധാന താരങ്ങള്‍.

തറവാട്ടിലെ മുത്തശ്ലിയായ മീനാക്ഷി അമ്മ എന്ന പ്രധാന കഥാപാത്രത്തെ ആര്‍. സുബ്ബലക്ഷമി (നന്ദനം മുത്തശ്ശി) അവതരിപ്പിക്കുന്നു. പടയണി ആചാര്യനായ കടമ്മനിട്ട വാസുദേവന്‍ പിള്ള ഈ സിനിമയിലെ ഒരു ഗാനരംഗത്ത്‌ പ്രത്യക്ഷപ്പെടുന്നുവെന്ന ഒരു പ്രത്യേകതയുമുണ്ട്‌. മീനാക്ഷിഅമ്മയുടെ മകന്‍ ബാലചന്ദ്രന്‍ എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ മന്‍രാജ്‌ അവതരിപ്പിക്കുന്നു. തറവാട്ടിലെ കാര്യസ്ഥന്‍ ഗോപിയാശാനായി സൈമണ്‍ കോശിയും പടയണിയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന കാലന്‍ കുട്ടന്‍ എന്ന കഥാപാത്രമായി മനോജ്‌ കെ.പി. എ.സിയും എത്തുന്നു. ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു സംഗീതജ്ഞനായി അഭിനയിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്‌. മീനാക്ഷിഅമ്മയുടെ സഹായിയായി ലീല നരിയാപുരവും വെളിച്ചപ്പാടായി ഭാസി തിരുവല്ലയും ഡോക്ടറായി ഉണ്ണികൃഷ്ണന്‍ എന്ന യുവനടനും എത്തുന്നു. നാടകരംഗത്തെ നിരവധി കലാകാരന്‍മാര്‍ക്ക്‌ ഈ ചിത്രത്തില്‍ അവസരം നല്‍കിയിട്ടുണ്ടെന്ന്‌ സംവിധായകന്‍ പറഞ്ഞു.

എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസര്‍: അഡ്വ. വേലായുധന്‍ കൂട്ടി. ഛായാഗ്രഹണം: ജി.കെ. നന്ദകുമാര്‍. ഗാനരചന: രാജീവ്‌ ഇലന്തൂര്‍, ശിവാസ്‌ വാഴമുട്ടം, നിസാം ഹുസൈന്‍. സംഗീത സംവിധാനം: ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു, ടൈറ്റില്‍ സോംഗ്‌ മ്യൂസിക്‌: പ്രദീപ് ഇലന്തൂര്‍. ഗായകര്‍: സുദീപ്‌ കുമാര്‍, മധു ബാലകൃഷ്ണന്‍, ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു, പി. എ. അനില്‍കുമാര്‍, ശര്‍മ്മ എസ്‌.പി. നായര്‍. പശ്ചാത്തല സംഗീതം: ജോ ജോസ്‌ പീറ്റര്‍. ചിധ്രസംയോജനം: ആദര്‍ശ്‌ വിശ്വ. സഹസംവിധാനം: അനുപ്‌ അരവിന്ദ്‌‌, രമേഷ്‌ ഗോപാല്‍, മഹേഷ്‌ കൃഷ്ണ, കമല്‍, ജയരാജ്‌. കലാസംവിധാനം: മധു രാഘവന്‍. ചമയം: ബൈജു ബാലരാമപുരം. വസ്ത്രാലങ്കാരം: ശ്രീജിത്‌ കുമാരപുരം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ജയശീലന്‍ സദാനന്ദന്‍. പി.ആര്‍.ഒ: റഹിം പനവൂര്‍. പ്രോജക്ട്‌ ഡിസൈനര്‍: പ്രമോദ്‌ നീലകണ്ഠന്‍. പ്രോജക്ട്‌ കോ-ഓര്‍ഡിനേറ്റര്‍: വര്‍ക്കല വാവ. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‌; അനില്‍ ജി. നമ്പ്യാര്‍. നിശ്ചല ഛായാഗ്രഹണം: അനില്‍ വന്ദന. കളറിംഗ്‌: സുജിത്‌ സദാശിവന്‍. ഗ്രാഫിക്സ്‌: ജോര്‍ജ്ജ്‌ ഓസേഫ്‌. ഡിസൈന്‍: ആര്‍ദ്ര മാധവ്‌. പത്തനംതിട്ട, തിരുവല്ല, അടൂര്‍, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!