ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമാണിത്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കോവിഡ് കേസുകളിൽ വന്നിരിക്കുന്ന വർദ്ധനയെ തുടർന്ന് ഫെബ്രുവരി ആദ്യവാരം തിയേറ്ററിൽ എത്തുമെന്ന് പറഞ്ഞിരുന്ന സിനിമയുടെ റിലീസ് തീയതി മാറ്റിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. പുതുക്കിയ തീയതി ഫെബ്രുവരി ഒന്നിന് അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ചിത്രം മാർച്ച് നാലിന് തീയേറ്ററിലെത്തും എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

ഏറെ നിഗൂഢതകൾ നിറഞ്ഞ പശ്ചാത്തലത്തിലായിരുന്നു ചിത്രത്തിന്റെ ടീസർ ഉണ്ടായിരുന്നത്. ഒരു വൈദികനായി വേറിട്ട ലുക്കിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സാനിയ അയ്യപ്പൻ, കൈതി ഫ്രെയിം ആർട്ടിസ്റ്റ് ബേബി മോണി, ജഗദീഷ്, രമേശ് പിഷാരടി, മധുപാൽ, ദിനേശ് പണിക്കർ, ശിവദാസ് കണ്ണൂർ, നസീർ സംക്രാന്തി, ടോണി ലൂക്ക്, അമേയ മാത്യു തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ്. ചായാഗ്രഹണം അഖിൽ ജോർജ്. സംഗീതം രാഹുൽ രാജ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. നേരത്തെ പുറത്തുവിട്ട നിഗൂഢതകൾ നിറഞ്ഞ ടീസറും നസ്രത്തിൽ എന്നു തുടങ്ങുന്ന ഗാനവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!