നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി ജോണും വിവാഹമോചിതർ ആകുന്നു. ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ഒമ്പതിന് കുടുംബ കോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചു.

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയുടെ പ്രശംസ പിടിച്ച് പറ്റിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. ചലച്ചിത്ര നടനും നിര്‍മാതാവുമായ അഗസ്റ്റിന്റെ മകള്‍ കൂടിയായ ആന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ജോമോനുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അങ്ങനെ രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2014 ഫെബ്രുവരി 2 നാണ് വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു ആന്‍.

ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി യിലൂടെ 2010 ലാണ് ആന്‍ അഗസ്റ്റിന്‍ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞ കാലത്തിനുള്ളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച ആനിന് 2013 ല്‍ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. അർജുനൻ സാക്ഷി, ത്രീ കിംങ്‌സ്, ഓർഡിനറി, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങി നിരവധി ചിത്രങ്ങളിൽ ആൻ അഗസ്റ്റിൻ അഭിനയിച്ചു. വിവാഹശേഷം അഭിനയിച്ച നീന എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രമുഖ ഛായാഗ്രാഹകനായ ജോമോൻ ടി ജോൺ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകളിൽ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രഹകനായി ജോൺ അരങ്ങേറ്റം കുറിച്ചത്. ചാപ്പാ കുരിശ്, എന്നെ നോക്കി പായും തോട്ട (തമിഴ്), ഗോൽമാൽ എഗെയ്ൻ (ഹിന്ദി), സിംബ (ഹിന്ദി), 2403 ft, ലവ്വ് ആക്ഷൻ ഡ്രാമ തുടങ്ങി നിരവധി ചിത്രങ്ങളിൽ ജോമോൻ ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!