ശശി കലിംഗ (സിനിമ – നാടക അഭിനേതാവ്)

മലയാള നാടക ചലച്ചിത്ര വേദിയിലെ അഭിനേതാവായിരുന്നു ശശി കലിംഗ എന്ന ബി ചന്ദ്രകുമാർ. 25 വർഷത്തോളം ഇദ്ദേഹം നാടക രംഗത്ത് പ്രവർത്തിച്ചു. അഞ്ഞൂറിലധികം നാടകങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ സീരിയലുകളിലും നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. 2020 ഏപ്രിൽ 7-ന് അന്തരിച്ചു

രവി വള്ളത്തോൾ (സീരിയൽ – സിനിമ അഭിനേതാവ്)

മലയാള ചലച്ചിത്ര സീരിയൽ നടനായിരുന്നു രവി വള്ളത്തോൾ. മലയാളത്തിലെ ആദ്യ പരമ്പര ഉൾപ്പെടെ നിരവധി പ്രശസ്ത പരമ്പരകളിൽ അഭിനയിച്ചതിലുടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു. ടിവി പരമ്പരകളിലും സിനിമകളിലും അഭിനയിച്ചു. അതോടൊപ്പം 25 ചെറുകഥകളും ഏതാനും നാടകങ്ങളും അദ്ദേഹം രചിച്ചിരുന്നു. 2020 ഏപ്രിൽ 25 ന് അന്തരിച്ചു.

ഇർഫാൻ ഖാൻ (സിനിമ അഭിനേതാവ്)

ബോളിവുഡ് ഹിന്ദി, ചലച്ചിത്ര രംഗത്തിന് പുറമേ ബ്രിട്ടീഷ്, അമേരിക്കൻ സിനിമകളിലും അഭിനയിച്ചിരുന്ന ഒരു നടനായിരുന്നു ഇർഫാൻ ഖാൻ. 30 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഖാന് ഒരു ദേശീയ ചലച്ചിത്ര അവാർഡും ഫിലിം ഫെയർ അവാർഡും ഉൾപ്പെടെ നാല് വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2011- ൽ പത്മശ്രീ ലഭിച്ച ഇദ്ദേഹം 2020 ഏപ്രിൽ 29ന് അന്തരിച്ചു.

ഋഷി കപൂർ (സിനിമ അഭിനേതാവ് – നിർമ്മാതാവ് – സംവിധായകൻ)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും നിർമ്മാതാവും സംവിധായകനുമാണ്  ഋഷി കപൂർ. അർബുദത്തെ തുടർന്ന് 2020 ഏപ്രിൽ 30ന് അന്തരിച്ചു. ഋഷി കപൂറിനെ മകനാണ് നടനായ രൺബീർ കപൂർ.

ചിരഞ്ജീവി സർജ (സിനിമ – അഭിനേതാവ്)

കന്നട ചലച്ചിത്രങ്ങളിൽ അഭിനയിച്ച ചലച്ചിത്ര നടനായിരുന്നു ചിരഞ്ജീവി സർജ. അഭിനേതാക്കളുടെ കുടുംബത്തിൽനിന്നു വന്ന സർജ പതിനൊന്നു വർഷത്തെ കരിയറിൽ ഇരുപതു സിനിമകളിൽ അഭിനയിച്ചു. 2020 ജൂൺ 7 ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സൗത്ത് ഇന്ത്യൻ നായികയായ മേഘ്‌ന രാജാണ് ഭാര്യ.

സുശാന്ത് സിങ് രജപുത് (സീരിയൽ – സിനിമ അഭിനേതാവ്)

ഇന്ത്യൻ ചലച്ചിത്രനടൻ ടെലിവിഷൻ വ്യക്തിത്വം സംരംഭകൻ എന്ന നിലകളിലും അറിയപ്പെടുന്ന സമൂഹ്യപ്രവർത്തകനായിരുന്നു സുശാന്ത് സിങ് രജപുത്. 2016 ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറയുന്ന ‘എംഎസ് ധോണി; ദി അൺ ടോൾഡ് സ്റ്റോറി’എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു. 2020 ജൂൺ 14ന് അദ്ദേഹം ആത്മഹത്യ ചെയ്തു.

കെ.ആർ സച്ചിദാനന്ദൻ (സിനിമ തിരക്കഥാക്കൃത്ത് – നിർമ്മാതാവ് – സംവിധായകൻ)

മലയാള ചലച്ചിത്രരംഗത്തെ എഴുത്തുകാരൻ, കവി, നാടക കലാകാരൻ, ചലച്ചിത്ര തിരക്കഥാകൃത്ത്, നിർമ്മാതാവ്. സച്ചി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം മലയാള ചലച്ചിത്രമേഖലയിലെ സംവിധായകൻ കൂടിയാണ്. ജനപ്രിയ സിനിമകളായ ചോക്ലേറ്റ്, റോബിൻഹുഡ്, മേക്കപ്പ് മാൻ  എന്നിവ നിർമ്മിച്ചു. പൃഥ്വിരാജ് സുകുമാരൻ അഭിനയിച്ച അനാർക്കലി ആണ് സംവിധാനം ചെയ്ത ആദ്യചിത്രം. അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് അയ്യപ്പനുംകോശിയും ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സച്ചിൻ തന്നെയാണ് നിർവഹിച്ചത്. 2020 ജൂൺ 18 ന് അന്തരിച്ചു.

അനിൽ മുരളി (സീരിയൽ – സിനിമ അഭിനേതാവ്)

ഒരു മലയാള ചലച്ചിത്ര നടനാണ് അനിൽ മുരളി. സീരിയൽ രംഗത്ത് കൂടിയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്. വില്ലൻ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 2020 ജൂലൈ 30ന് അന്തരിച്ചു.

പ്രബീഷ് ചക്കലക്കൽ (സിനിമ – അഭിനേതാവ് – ഡബ്ബിംഗ് ആർട്ടിസ്റ്റ്)

മലയാള നടനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് പ്രബീഷ് ചക്കലക്കൽ. നിരവധി ടെലിഫിലിമിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയാണ്. 2020 സെപ്റ്റംബർ 14 ന് ഷൂട്ടിംഗ് സെറ്റിൽ കുഴഞ്ഞു വീണു മരിച്ചു.

എസ് പി ബാലസുബ്രഹ്മണ്യം (സിനിമ ഗായകൻ – സംഗീതസംവിധായകൻ – നിർമ്മാതാവ് – നടൻ)

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു ഗായകനും നടനും സംഗീത സംവിധായകനും നിർമ്മാതാവുമാണ് എസ് പി ബാലസുബ്രഹ്മണ്യം. പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് ദേശീയ അവാർഡുകൾ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനു ശേഷം ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം ലഭിച്ച വ്യക്തിയാണ്. 2020 സെപ്റ്റംബർ 25-ന് അദ്ദേഹം അന്തരിച്ചു.

സൗമിത്ര ചാറ്റർജി (സിനിമ അഭിനേതാവ്)

ഒരു പ്രമുഖ ബംഗാളി ചലച്ചിത്രനടനാണ് സൗമിത്ര ചാറ്റർജി. സൗമിത്ര ചാറ്റർജി കൂടുതലും അഭിനയിച്ചിട്ടുള്ളത് സത്യജിത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരമടക്കം നിരവധി ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2020 നവംബർ 15 ന് അദ്ദേഹം അന്തരിച്ചു.

ഷാനവാസ് നരണിപുഴ (സിനിമ സംവിധായകൻ)

 സൂഫിയും സുജാതയും എന്ന ചിത്രത്തിലെ സംവിധായകനാണ് ഷാനവാസ് നരണിപ്പുഴ. 2015 പുറത്തിറങ്ങിയ കരി എന്ന ചിത്രം ഷാനവാസ് സംവിധാനം ചെയ്തിരുന്നു. 2020 ഡിസംബർ 23ന് ഇദ്ദേഹം അന്തരിച്ചു.

അനിൽ നെടുമങ്ങാട് (സിനിമ – നാടക അഭിനേതാവ്)

നാടകരംഗത്ത് നിന്നും സിനിമ മേഖലയിലേക്ക് വന്ന അനിൽ നെടുമങ്ങാട് തസ്കരവീരൻ എന്ന ചിത്രത്തിലൂടെ സിനിമ അഭിനയത്തിലേക്ക് കടന്നു വന്നു. അയ്യപ്പനുംകോശിയും, കമ്മട്ടിപ്പാടം, കിസ്മത്ത്, പാവാട, പൊറിഞ്ചു മറിയം ജോർജ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജനപ്രിയമായ മറ്റു സിനിമകൾ. 2020 ഡിസംബർ 25ന് ഇദ്ദേഹം മുങ്ങിമരിച്ചു.


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!