ആന്റണി സോണി. സിനിമ ചെയ്യണം എന്ന കടുത്ത ആഗ്രഹത്തിനൊടുവിൽ സിനിമ ചെയ്ത പുതിയ ചെറുപ്പക്കാരിൽ ഒരുവൻ. ഇരുപത്തി ഒൻപതാം വയസ്സിൽ c/o സൈറ ഭാനു എന്ന സിനിമ ചെയ്യുന്പോൾ സഫലമാക്കപ്പെടുന്നത് സിനിമ പശ്ചാത്തലങ്ങൾ ഏതുമില്ലാതെ കൊച്ചിയിലേക്ക് വണ്ടി കയറുന്നവരുടെ സ്വപ്‌നങ്ങൾ കൂടിയാണ്. സോണി എന്ന് കൂട്ടുകാർ വിളിക്കുന്ന ചങ്ങനാശേരിക്കാരനായ സംവിധായകൻ ആന്റണി സോണി സിനിമാ വാർത്തകളോട് സംസാരിക്കുന്നു. 

എങ്ങിനെയാണ് ഒരു ബിടെക് കംപ്യൂട്ടർ സയൻസ് കാരൻ സിനിമയിലേക്ക് എത്തുന്നത്?

​സത്യത്തിൽ ​പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ ഡിഗ്രി വേണമെന്നതു കൊണ്ടാണ് എഞ്ചിനീയറിംഗിന് ചേർന്നത്. ഡിഗ്രിക്കു ചേർന്നാൽ 3 വർഷവും പിന്നെ Msc ക്ക്‌ 2 വർഷവും കൂടി പഠിച്ചിറങ്ങാൻ 5 വർഷം വേണ്ടിവരും. എഞ്ചിനീയറിങ് ആണെങ്കിൽ നാലുവർഷം മതിയാകുമല്ലോ. അങ്ങനെ എഞ്ചിനീയറിംഗ് കഴിഞ്ഞ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എൻട്രൻസ് എഴുതി ആദ്യത്തെ പരീക്ഷയിൽ തന്നെ മനസ്സിലായി, മനോരമ ഇയർ ബുക്ക് എല്ലാം വായിച്ച് സമകാലിക സംഭവങ്ങൾ എല്ലാം മനസ്സിലാക്കി ജനറൽനോള​ഡ്​ജ് ഉണ്ടെങ്കിലേ പരീക്ഷയ്ക്ക് പാസ്സാവുകയുള്ളൂയെന്ന്. മാത്രമല്ല ഒരു വർഷം എട്ടു സീറ്റുകളെയുള്ളൂ. രണ്ടുമൂന്നു വർഷം റിപ്പീറ്റ് ചെയ്താലേ സീറ്റ് കിട്ടുകയുള്ളൂ എന്ന് ബോധ്യം വന്നപ്പോൾ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നടക്കുന്ന കാര്യമാണോ എന്ന് ചെറുതായൊരു സംശയം ഉള്ളിൽ തോന്നി തുടങ്ങിയിരിക്കുന്നു. ആ സമയത്താണ് എറണാകുളത്ത് നിയോ ഫിലിം സ്കൂൾ എന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്. ഒരു ദിവസം സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തിരിച്ചു വരുന്ന വഴി നല്ല മഴയായിരുന്നു. ഒരു കടയുടെ മുൻപിൽ കയറിനിന്നു കറക്റ്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻപിൽ. ബോർഡ് കണ്ടപ്പോൾ ഒന്ന് കേറി നോക്കാം എന്ന് വിചാരിച്ചു അവിടേക്ക് പോയി. അവനെ അന്വേഷിച്ചപ്പോൾ ഒരു മൂന്ന് ദിവസത്തെ ഓറിയന്റേഷൻ കോഴ്സ് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ മൂന്ന് ദിവസത്തെ കോഴ്സ് കഴിഞ്ഞ് ഇന്റർവ്യൂന് പങ്കെടുത്തു. സിബി മലയിൽ സാറും ജയിൻ ജോസഫ് സാറുമാണ്  ഇന്റർവ്യൂ ചെയ്തിരുന്നത്. ഇന്റർവ്യൂ പാസ്സായതിനു ശേഷമാണ് വീട്ടിൽ കാര്യം അവതരിപ്പിച്ചത്, വീണ്ടും ഒരു ഡിഗ്രി പഠിക്കുന്ന ഒരു കോഴ്സ് ആണല്ലോ എന്ന രീതിയിൽ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെ ചേർന്നതിനു ശേഷമാണ് സിനിമയാണ് എന്റെ പ്രൊഫഷണൽ എന്ന് തോന്നി തുടങ്ങിയത്. 

വ്യത്യസ്ത സംവിധായകരുമായി അസ്സിസ്റ് ചെയ്താൽ അത് സിനിമ കൂടുതൽ പഠിക്കാൻ ഉപകാരപ്പെടുമോ? 

ഓരോ വ്യക്തിയും ഓരോ തരത്തിലാണ് കഥകൾ നോക്കിക്കാണുന്നത്. പല സംവിധായകരെയും അസിസ്റ്റ് ചെയ്യുമ്പോൾ പലതരം ശൈലികൾ മനസ്സിലാക്കാൻ ഉപകാരപ്പെടും. ഒരു സംവിധായകന്റെ കൂടെ മാത്രം വർക്ക് ചെയ്താൽ അറിഞ്ഞോ അറിയാതെയോ  ആ സംവിധായകന്റെ  ശൈലികളും നമ്മളിൽ വരാൻ സാധ്യതയുണ്ട്.  ഈ അവസരത്തിൽ നമ്മുടേതായ ഒരു ശൈലി കണ്ടെത്തുകയാണ് ഒരു സംവിധായകൻ എന്ന നിലയിൽ വേണ്ടത്. പല സംവിധായകരുടെയും അസിസ്റ്റന്റ് ആയി വർക്ക് ചെയ്യുമ്പോൾ ഒരാളുടെ ശൈലി മാത്രം സ്വാധീനിക്കാതിരിക്കാൻ ഉപകാരപ്പെടുമെന്ന് തോന്നുന്നു.

ആദ്യ സിനിമയായ c/o സൈറാബാനുവിലേക്കുള്ള വരവ് ?

റോഷൻ ​ആൻഡ്രുസ് ​സാറിന്റെ കൂടെ ​’​മുംബൈ പോലീസ്​’​ വർക്ക് ചെയ്തതിനുശേഷമാണ് ഞാൻ “സർ ലഡ്ഡു” എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം ചെയ്യുന്നത്. “ഹൗ ഓൾഡ് ആർ യു” എന്ന ചിത്രത്തിന് ശേഷമാണ് ഷാനിനെ  കണ്ടുമുട്ടുന്നത്. ഞാനും ഷാനും കഥകൾ ചർച്ച ചെയ്യാറുണ്ട്. ഒരു ദിവസം ഷാൻ ഒരു കഥ മെയിൽ അയച്ചു തന്നു,വായിച്ചുനോക്കിയപ്പോൾ വളരെയധികം കഥാംശമുള്ളൊരു  സ്ക്രിപ്റ്റ്. അങ്ങനെ ​’​മൂന്നാമിടം​’​ എന്ന ഷോർട്ട് ഫിലിം ഡയറക്ട് ചെയ്തു. ​നടൻ ​ജയസൂര്യയായിരുന്നു ഷോർട് ഫിലിം പ്രൊഡ്യൂസ്ചെയ്തത്. മൂന്നാമിടം എന്ന ഷോർട് ഫിലിമിന് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ധാരാളം അവാർഡുകൾ ലഭിച്ചിരുന്നു. ഈ ഷോർട്ട് ഫിലിം കണ്ട ഒരു പ്രൊഡ്യൂസർ വിളിച്ച് “കൈയിൽ പുതിയ കഥകൾ ഉണ്ടെങ്കിൽ പറയൂ” എന്ന് പറഞ്ഞു. ഈയൊരു ഫോൺകോൾ വന്നതിനുശേഷമാണ് സിനിമയെ ഗൗരവപൂർവം കാണാൻ തുടങ്ങിയത്. അങ്ങനെ ഞാനും ഷാനും കൂടി ആലോചിച്ച് ഒരു കഥ കണ്ടെത്തി, പ്രൊഡ്യൂസറുടെയടുത്തു കഥ അവതരിപ്പിക്കുകയാണ്. സ്ത്രീകേന്ദ്രീകൃത സിനിമ ആയതുകൊണ്ടും ‘ഹൗ ഓൾഡ് ആർ യൂ’ എന്ന സിനിമ വഴി മഞ്ജുവാര്യരെ പരിചയമുള്ളത് കൊണ്ടും  മഞ്ജുവാര്യരോട്  കഥ പറയാൻ പറ്റി. അവർക്ക് കഥ ഇഷ്ടമായതിനുശേഷമാണ് ഒരു പ്രോജക്ട് എന്ന രീതിയിൽ മുന്നോട്ടു നീങ്ങിയത്. അങ്ങനെയാണ് c/o സൈറാബാനു സംഭവിക്കുന്നത്.

ആദ്യ സിനിമയുടെ സ്വീകാര്യത എത്ര മാത്രം പ്രഷർ ആണ് തരുന്നത്. 

C/o സൈറാബാനു തീയേറ്റർ ലഭിച്ച സ്വീകരണത്തെക്കാൾ ​ചാനലുകളിൽ സംപ്രേഷണം ചെയ്തപ്പോഴാണ് കൂടുതൽ സ്വീകാര്യത ലഭിച്ചത്.  ടിവിയിൽ സിനിമ കണ്ടതിനുശേഷം ആളുകൾ അഭിപ്രായങ്ങൾ പറയുകയുണ്ടായി. മഞ്ജുവാര്യരുടെ തിരിച്ചുവരവിലെ ഇഷ്ടപ്പെട്ട പ്രകടനങ്ങളിൽ ഒന്ന് സൈറാബാനുവിന്റെതാണ് എന്നിങ്ങനെയെല്ലാം അഭിപ്രായങ്ങൾ വന്നിരുന്നു. ആ രീതിയിൽ കൂടി സിനിമ ശ്രദ്ധിക്കപ്പെട്ടതോടൊപ്പം എവിടെയൊക്കെയോ, ആ സിനിമയുടെ സംവിധായകൻ എന്ന പേരിൽ അടുത്ത സിനിമ ചെയ്യുമ്പോൾ ആളുകളിൽനിന്ന് “ഇയാളുടെ സിനിമ അടുത്തത് എന്തായിരിക്കും, ഒന്ന്  കണ്ടു നോക്കാം” എന്നൊരു പരിഗണന കിട്ടാൻ സാധ്യതയുണ്ട്.  അത്തരത്തിലുള്ള പ്രതീക്ഷകളുള്ളത് നമ്മുടെ ഉത്തരവാദിത്വം കൂട്ടും. ഉത്തരവാദിത്വമുള്ള ഉള്ളതുകൊണ്ട് തന്നെ സ്വാഭാവികമായും സമ്മർദങ്ങൾ ഉണ്ടാകും, എന്നിരുന്നാലും ഇത്തരം സമ്മർദ്ദങ്ങൾ ഉള്ളതും നല്ലതു തന്നെയാണ് ഇല്ലെങ്കിൽ നമ്മൾ സിനിമയെ ഒരു ലാഘവത്തോടെ സമീപിക്കാൻ സാധ്യതയുണ്ട്.  അതുകൊണ്ട് അടുത്ത പ്രൊജക്റ്റ്‌ നല്ലതാക്കാൻ നമുക്ക് പ്രചോദനം നൽകുന്നു.

​പുതിയ ഈ അന്തരീക്ഷം ഭയപ്പെടുത്തുണ്ടോ?

പുതിയ അന്തരീക്ഷം ഭയപ്പെടുത്തുന്നുണ്ട്. തിയേറ്റർ തുറക്കാത്തതുകൊണ്ട് തന്നെ ഇനി സിനിമയുടെ ഭാവി എങ്ങനെയാവും എന്ന ആകുലതയുണ്ട്. എങ്കിലും പോലും ആളുകൾക്ക് entertiment എന്നു പറയുന്നത് വളരെ അനിവാര്യമുള്ള ഒന്നാവും​.​ കാരണം കുറേനാൾ വേറെന്നും ചെയ്യാനില്ലാതെ ഇരുന്നതിനു ശേഷം അവരെ entertin ആക്കുക എന്നത് ഓരോ വ്യക്തിയുടെയും ആവശ്യമാണ്. ആ രീതിയിൽ entertinment medium കൂടുതൽ ദൃഢമായി തന്നെയാണ് വരാൻ സാധ്യത. പക്ഷേ അത് ഏതു രീതിയിലാണ് എന്നുള്ളതാണ് ഇപ്പോഴും വ്യക്തമല്ലാത്തത്. OTT flatform എല്ലാം ജനകീയമാകു​ന്പോൾ ആളുകൾ ഇനി തീയേറ്ററിലേക്ക് വരാൻ മടികാണിക്കുമോ, വാക്‌സിസിനേഷൻ എല്ലാം കഴിഞ്ഞത്തിനുശേഷം തിയേറ്റർ എക്സ്പീരിയൻസിനായി ആളുകൾ വരുമോ എന്നുള്ള ഒരു ആശങ്കയുണ്ട്. അതല്ലാതെ സിനിമ സംഭവിക്കുകതന്നെ ചെയ്യും എന്നാൽ scr​eening flatform കളിൽ തിയേറ്റ​റാണോ OTT ആണോ കൂടുതൽ ജനകീയമാവുക എന്നുള്ള കാര്യത്തിലാണ് ആശങ്കയുള്ളത്.

പഠിച്ച film സ്കൂളിലെ അദ്ധ്യാപകൻ കൂടിയാണല്ലോ ഇപ്പോൾ, അതു കൊണ്ടാണ് ഈ ചോദ്യം. റിയലിസ്റ്റിക് സിനിമ സമ്പ്രദായങ്ങളെ  അക്കാദമിക് ലെവൽ വിദ്യാഭ്യാസം എത്ര മാത്രം  സഹായിക്കുന്നുണ്ട്?​

ഫിലിം സ്കൂളിലുള്ള വിദ്യാഭ്യാസം എന്നുപറയുന്നത് സിനിമയെ കുറച്ചുകൂടി ഫോക്ക​സാക്കുക എന്നതാണ്. അതായത് നമ്മുടെ കരിയറിൽ , നമ്മൾ എന്താകണം ആരാകണം എന്നിങ്ങനെയുള്ള പല ഓപ്ഷൻസ് ഉണ്ടാകും. കാരണം സിനിമ എന്നുപറയുന്നത് ഒരു അനിശ്ചിതത്വ മേഖലയാണ്. ഫിലിം സ്കൂളിൽ ചേർന്നാൽ  നമ്മൾ പഠിച്ച് മറ്റ് എല്ലാ മേഖലയിലേത് പോലെ ഒരു ജോലി നേടാൻ പറ്റുന്ന ഒന്നാണ് എന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല. ​സിനിമ  തന്നെയാണ് എന്റെ ഉപജീവനമാക്കാൻ പോകുന്നത് എന്ന ലക്ഷ്യമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുബോൾ നമ്മുടെ മനസ്സിൽ സ്വഭാവികമായും ഉണ്ടാവുക. പതുക്കെ  നമ്മുടെ ചുറ്റുമുള്ളവരും വിട്ടുകാരും  പതിയെ പൊരുത്തപെട്ടുതുടങ്ങും. അതായത് സിനിമയാണ് അവന്റെ ജീവിതം എന്നുപറയും​. പണ്ട്​ സ്കൂളിലും കോളേജിലുമൊക്കെ ബാക്‌ബെഞ്ചിൽ പോകു​ന്പോൾ​, ഇൻസ്റ്റിട്യൂട്ടിൽ ഇഷ്ടമുള്ള വിഷയം പഠിക്കുമ്പോൾ മുൻവശത്ത് വന്നിരുന്ന് ആകാംഷയോടെ സിനിമയെകുറിച്ചറിയാൻ നമ്മൾ കാണിക്കുന്ന ഒരു താല്പര്യം ഉണ്ടല്ലോ, അങ്ങനത്തെ ഒരു വിദ്യാഭ്യാസം ആ രീതിയിൽ നന്നായി ഗുണം ചെയ്യും.

ഒരു സിനിമ സംവിധാനം എന്നത് മറ്റു കലാരൂപങ്ങളിൽ ഏർപ്പെടാൻ ഒരു തടസ്സമാണോ?

ഇപ്പോൾ സിനിമ ചെയുക എന്നത് പണ്ടത്തെ അപേക്ഷിച് ആളുകൾ ഒരു ആനകാര്യമായി​ കാണാതെ ലഘുവായി കാണാൻ തുടങ്ങിയിട്ടുണ്ട്.  പണ്ട് സിനിമ പറയുന്നത് അത്രയും ദൂരത്തും വളരെ ചുരുക്കം പേർക്കുമാണ് സിനിമയിൽ  എത്തിപ്പെടാൻ കഴിയുക. ഇപ്പോൾ സിനിമ​ ഒരു നല്ല മൊബൈൽ ക്യാമറ ഉള്ള ഒരാൾക്ക് നടത്തിയെടുക്കാൻ പറ്റുന്ന ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ സിനിമയെക്കാൾ  അപ്പുറം നല്ല ആശയങ്ങൾ അവതരിപ്പിച്ച്  ബിഗ്‌സ്‌ക്രീൻ അല്ലെങ്കിൽ പോലും യൂട്യൂബ് പോലുള്ള മാധ്യമങ്ങളിൽ ഇട്ട് ജനകീയമാകുന്ന ഒരു പ്രവണതയാണിപ്പോൾ. ഇപ്പോൾ സിനിമയേക്കാൾ കൂടുതൽ ആരാധകർ ഉള്ള വെബ് സീരീസുകൾ ഇറങ്ങുന്ന  കാലഘട്ടത്തിലാണ് നമ്മൾ. അപ്പോൾ നമ്മുടെ കൈയിൽ ഒരു ആശയവും നമ്മുടെ കൂടെ ഒരു സംഘവും ഉണ്ടെകിൽ എളുപ്പത്തിൽ ഒരു പ്രോഡക്റ്റ് ഷൂട്ട്‌ ചെയ്ത് ജനങ്ങളിലേക്ക്  എത്തിക്കാൻ പറ്റുന്ന ഒരു അവസ്ഥയിൽ സിനിമ മാത്രമായി ഒരാൾക്ക് ചിന്തിക്കുകയെന്ന് പറയുന്നത് അയാളെ തന്നെ ലിമിറ്റ് ചെയുന്ന ഒന്നാണ്, അതുകൊണ്ട് അയാൾക്ക് എന്ത് തോന്നിയാലും അത് ഷൂട്ട്‌ ചെയ്യാനുള്ള സ്വാതന്ത്രം എടുക്കാനുള്ള സാധ്യതയാണ് വെബ് സീരീസ്കൾ. അയാൾക്ക് വേറെ സമ്മർദങ്ങളില്ലാതെ സ്വതന്ത്രമായി എന്തുവേണമെങ്കിലും  ചെയ്തുനോക്കാം എന്നുള്ള രീതിയിൽ ഇപ്പോൾ കുറേ കാര്യങ്ങൾ ലഭ്യമായിട്ടുണ്ട്. അത്തരത്തിൽ ബിജു സ്വപാനവും, ഇഷ സാഗർ  തുടങ്ങിയ ആർട്ടിസ്റ്റുകളെ വച്ചിട്ട്  ചെയ്തുനോക്കാം എന്ന ഉദ്ദേശത്തിളാണ് ഇപ്പോൾ ഒരു വെബ് സീരീസ് ചെയ്ത് തുടങ്ങിയത്. അതും ഒരു പുതിയ ഒരു  അനുഭവമായിരുന്നു കാരണം തലേ ദിവസം വരുന്നു ഒരു സ്ക്രിപ്റ്റ് എഴുതുന്നു പിറ്റേ ദിവസം ഒരു മൂന്നു എപ്പിസോഡ് ഷൂട്ട്‌ ചെയുന്നു; നമ്മുക്ക്  ഏത് സാഹചര്യത്തിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നിങ്ങനെ നമ്മളെ തന്നെ സ്വയം വിലയിരുതുന്ന ഒരു പരിപാടിയായാണ് എനിക്കിത് തോന്നിയത്.


​​​പുതിയ സഹൃദങ്ങൾ? പുതിയ സിനിമകൾ? 

സിനിമയിൽ ഇപ്പോൾ എല്ലാം ടീം വർക്ക്‌ ആണല്ലോ, അടുത്ത സിനിമക്ക് തിരക്കഥ  ചെയ്യാൻ പോകുന്നത് ജൂൺ എന്ന സിനിമയിലെ സംവിധായാകാനും തിരക്കഥാകൃത്തും ആണ്. പുതിയ ഒരു സംഘടനയാണ്, മറ്റൊരു സിനിമയുടെ സംവിധായകൻ വേറൊരു സംവിധായകന് വേണ്ടി എഴുതുന്നു​. അതിലെ  തിരക്കഥാകൃത്ത് നമ്മുക്ക് വേണ്ടി സഹകരിക്കുന്നു അപ്പോൾ പുതിയ ഒരു സൗഹൃദത്തിന്റെ കൂട്ടായ്മയാണ് അടുത്ത സിനിമയിലൂടെ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ടീം വളർന്നു വരുമ്പോഴേക്കും നമ്മുക്ക് കഥകൾ ഡിസ്ക്കസ്സ് ചെയ്യാനും അടുത്ത പ്രൊജെക്ടുകൾ സംസാരിക്കാനുമൊക്കെ നമ്മുടെ വേവു ലെങ്ങ്തിലുള്ള ആളുകൾ കൂടിക്കൂടി വരുന്നത് ഒത്തിരി നല്ലതായി തോന്നി. അടുത്തത് അർജുൻ അശോകും, അന്നാ ബെന്നും അഭിനയിക്കുന്ന സിനിമയാണ്. പേര് ഉടൻ തന്നെ പ്രഖ്യാപിക്കും, മാർച്ചിൽ ഷൂട്ട്‌ ചെയ്യാനാണ് വിചാരിക്കുന്നത് അതിന്റെ പ്രീ പ്രൊഡക്ഷനും എഴുത്തും കാര്യങ്ങളൊക്കെ നടക്കുന്നു


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!