റോമൻ ഹോളിഡേ -1953 
വളരെ ലളിതവും മനോഹരവുമാണ്റൊ മാന്റിക് കോമഡി വിഭാഗത്തിൽ ഉൾപ്പെട്ട ഈ സിനിമ. വില്യം വൈലർ (William Wyler) സംവിധാനം ചെയ്തു  ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുക്കിയ ഈ ചിത്രത്തിലൂടെ ഓഡറി ഹെപ്ബേൺനെ (Audrey Hepburn) അമേരിക്കൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. ഗ്രിഗറി പെക്ക് (Gregory Peck) ആയിരുന്നു നായകൻ.

ലണ്ടൻ, പാരീസ് തുടങ്ങിയ രാജ്യങ്ങളിലെ ഔദ്യോഗികപര്യടനത്തിന് ശേഷം, പേര് വെളിപ്പെടുത്താത്ത ഏതോ യൂറോപ്യൻ രാജ്യത്തിലെ രാജകുമാരി ആനും അനുവർത്തികളും റോമിൽ രാജകീയഅഥിതിയായി എത്തുമ്പോൾ കഥ തുടങ്ങുന്നു.ഒരേതരത്തിലുള്ള ദിനചര്യകളിലും, രാജകീയചിട്ടകളിലും, ദിവസേന ഉള്ള ഔദ്യോഗികചർച്ചകളിലും മനസ്സുമടുത്ത രാജകുമാരി ഒരു സാധാരണകൗമാരക്കാരിയെ പോലെ ജീവിക്കാൻ മോഹിക്കുന്നു. അന്ന് രാത്രി ആരുമറിയാതെ കൊട്ടാരവസതിയിൽ നിന്നും അവൾ പുറത്തു കടക്കുന്നു. മുൻപ് കൊട്ടാരത്തിൽ വെച്ച് കഴിച്ച മരുന്നിൻ്റെ സ്വാധീനത്തിൽ നഗരത്തിലെ ഒരു പാർക്കിൻ്റെ മുന്നിലെ ബഞ്ചിൽ കിടന്നു ഉറങ്ങുന്ന രാജകുമാരിയെ അമേരിക്കൻ ന്യൂസ് സെർവിസിൽ കരാർ ജോലി ചെയ്യുന്ന ജോ ബ്രാഡ്ലി എന്ന യുവാവ് കാണുന്നു.രാജകുമാരി ആണെന്നാണറിയാതെ അവളെ തൻ്റെ താമസസ്ഥലത്തു കൊണ്ട് പോകുന്നു. രാജകുമാരി കൊട്ടാരത്തിൽ നിന്നും കാണാതായത് പുറംലോകം അറിയാതിരിക്കാൻ രാജകുമാരിക്ക് താത്കാലികമായി സുഖമില്ലെന്നും ഔദ്യോധികചർച്ചകൾ തല്ക്കാലം മാറ്റിവെച്ചിരിക്കുന്നു എന്നും പത്രത്തിലൂടെ രാജകുടുംബം ജനങ്ങളെ അറിയിക്കുന്നു. ആ വാർത്തയും ചിത്രവും കാണുന്ന ജോ തൻ്റെ കൂടെയുള്ളത് രാജകുമാരിയാണെന്നു മനസിലാക്കുന്നു. കാശിനു ഒരു പാട് ബുദ്ധിമുട്ടുള്ള ജോ തൻ്റെ കൂട്ടുകാരനും ഫോട്ടോഗ്രാഫറുമായ ഇർവിങ്മായി ചേർന്ന് രാജകുമാരിയുടെ ഒരു മുഴുനീള അഭിമുഖം തയാറാക്കി പത്രത്തിന് കൊടുക്കാനും അതിൽ നിന്നും കിട്ടുന്ന കാശ് രണ്ടു പേരും ചേർന്ന് പങ്കിട്ടെടുക്കാനും തീരുമാനിക്കുന്നു. രാജകുമാരിയുടെ താത്കാലിക ചിലവുകൾ ഇർവിങ് വഹിക്കാൻ തീരുമാനിക്കുന്നു.

ആനിൻ്റെ ആവശ്യപ്രകാരം ഒരു ദിവസം മുഴുവൻ അവർ റോം നഗരം ചുറ്റിക്കറങ്ങുകയാണ്. ജീവിതത്തിൽ അന്ന് വരെ അനുഭവിച്ചറിയാത്ത സ്വാതന്ത്ര്യം ,സന്തോഷം രാജകുമാരി അനുഭവിക്കുന്നു. നീളമുള്ള മുടി വെട്ടി ചുരുക്കിയ രാജകുമാരിയെ ആരും തിരിച്ചറിയുന്നില്ല. 24 മണിക്കൂർ സമയത്തിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ ആണു് ഈ സിനിമ. ഏതോ ചില നിമിഷങ്ങളിൽ ജോയുടെയും ആനിൻ്റെയും മനസ്സിൽ പ്രണയം ഉടലെടുക്കുന്നു. പക്ഷെ അവസാനം തൻ്റെ ജനങ്ങളോടുള്ള കടമകൾ തിരിച്ചറിഞ്ഞ ആൻ തിരികെ കൊട്ടാരത്തിലേക്കു പോകാൻ തീരുമാനിക്കുന്നു . ജോ അവളെ കൊട്ടാരത്തിനു മുന്നിൽ ഇറക്കി വിട്ടതിനു ശേഷം തിരികെ പോകുന്നു. പിറ്റേന്ന് കൊട്ടാരത്തിൽ നടക്കുന്ന രാജകുമാരിയുമായുള്ള മാധ്യമകൂടികാഴ്ചയിൽ ജോയും ഇർവിങ്ങും പങ്കെടുക്കുന്നു. അവർ അന്വേന്യം അവിടെവെച്ചു കാണുന്നു .ഒരു ആയുഷ്കാലത്തിൻ്റെ ഓർമ്മകളിൽ എന്നും നിലനിൽക്കുന്ന ഒരു ഒഴിവു കാലം സമ്മാനിച്ച ആ ഒരു റോമൻ ദിവസത്തിൻ്റെ ഓർമകളിൽ അവർ പിരിയുന്നു. പരസ്പരം ഒന്നും പറയാതെ , പ്രണയം മുഴുമിപ്പിക്കാതെ. വല്ലാത്തൊരു വൈകാരികഅനുഭവം ആണ് ഈ സിനിമയുടെ ക്ലൈമാക്സ്.

കിലുക്കം (1991 )

Kilukkam Cast and Crew Malayalam Movie Kilukkam Cast and Crew | nowrunning

ഒരു പൂർണ്ണ പ്രണയകഥയല്ല. മോഹൻലാലും രേവതിയുമായുള്ള പ്രണയം കഥയുടെ ഒരു ഭാഗം മാത്രമാണ്. റോമൻ ഹോളിഡേ ഒരു പൂർണമായപ്രണയ ചിത്രമാണ്. ഇതിൽ സംവിധായകൻ പ്രാധാന്യം കൊടുക്കുന്നത് ആനിൻ്റെ മാനസീകവികാരങ്ങൾക്കാണ്, അവൾ അനുഭവിക്കാൻ കൊതിക്കുന്ന സ്വാതന്ത്രതക്കാണ്, ആനും ജോയുമായുള്ള പ്രണയത്തിനാണ്‌ . ഒരു ദിവസം അവർ കണ്ട, അനുഭവിച്ച ഒരു ആയുഷ്കാലം മുഴുവൻ ഓർത്തുവെക്കാവുന്ന കുറെ മണിക്കൂറുകൾക്കാണ് , പ്രിയദർശൻ കിലുക്കത്തിൽ ഈ വികാരങ്ങൾക്ക് അധികം പ്രാധാന്യം നൽകുന്നില്ല എന്ന് എനിക്കു തോന്നുന്നു . ഈ രണ്ടു സിനിമകളും കണ്ട ഒരു കാഴ്ച്ചക്കാരൻ എന്ന നിലയിൽ പ്രിയദർശൻ ഈ ചിത്രത്തിൽ നിന്നും കടമെടുത്തതു മൂന്ന് കഥാപാത്രങ്ങളെ മാത്രമാണ്‌. ആൻ എന്ന രാജകുമാരി, ജോ എന്ന പത്രപ്രവർത്തകൻ , പിന്നെ ഫോട്ടോഗ്രാഫർ ഇർവിങ്, യഥാക്രമം രേവതി , മോഹൻലാൽ ,ജഗതി .ഒരു സീനിൽ മോഹൻലാൽ പറയുന്നുണ്ട് രേവതി ഏതോ കോവിലകത്തു നിന്നുള്ളതാകാം എന്നു , അത് മാത്രമാണ് രാജകുമാരി ആനുമായി രേവതിയുടെ കഥാപാത്രത്തിനുള്ള ഏക ബന്ധം. മോഹൻലാലും ജഗതിയും ചേർന്ന് രേവതിയെ പത്രപരസ്യം കണ്ടു കൈമാറാനും , കിട്ടുന്ന കാശ് പങ്കിട്ടു എടുക്കാനും തീരുമാനിക്കുന്നു. രേവതിയുടെ മുഴുവൻ ചിലവും ജഗതി വഹിക്കും.റോമൻ ഹോളിഡേയിൽ ഒരു അഭിമുഖം തരപ്പെടുത്തി കിട്ടുന്ന കാശ് പങ്കിട്ടെടുക്കാൻ ജോയും ഇർവിങ്ങും തീരുമാനിക്കുന്നു. രാജകുമാരിയുടെ ചിലവുകൾ ഇർവിങ് വഹിക്കും. ഈ പറഞ്ഞ കഥാപാത്രങ്ങൾ ,മേൽ പറഞ്ഞ സംഭവം , ചില പരാമർശം അത് മാത്രമാണ് പ്രിയദർശ്ശൻ റോമൻ ഹോളിഡേയിൽ നിന്നും ഉൾക്കൊണ്ടത്. കിലുക്കം ഒരിക്കലും റോമൻഹോളിഡേയുടെ ഒരു പൂർണ പകർത്തിയെഴുത്തല്ല.

മെയ് മാതം (1994)

Amazon.com: May Madham: Vineeth, Sonali Kulkarni, Manorama, R. Sundarrajan

ജി.വെങ്കിടേശ്വരൻ നിർമ്മിച്ച വീനസ് ബാലു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിനീതും സൊനാലി കുൽക്കർണിയും ആയിരുന്നു നായികാ നായകന്മാർ . ക്രേസി മോഹൻ ആണ് രചന .ഒരു ധനികനായ ബിസിനസ്സ്മാൻ്റെ മകൾ അച്ഛൻ്റെ പട്ടാളച്ചിട്ടകളിലും, ജീവിതത്തിൽ അച്ഛൻ്റെ കൈകടത്തലുകളിലും മനംമടുത്തു സ്വതന്ത്രത കാംഷിച്ചു വീട് വിട്ടു ചെന്നൈനഗരത്തിലേക്കു വരുകയാണ് . അവിടെ വെച്ച് അവൾ ഒരു ഫോട്ടോഗ്രാഫറെ (Vinit ) പരിചയപ്പെടുന്നു . യാദർശ്ചികമായി അവളുടെ കൈയിലുള്ള കാശ്‌ നായകൻ കാരണം നഷ്ടമാകുന്നതും. അത് തിരിച്ചു കിട്ടാൻ അവൾ നായകനോടൊപ്പം താമസിക്കേണ്ടി വരുകയും .അവൻ അവളെ മദ്രാസ് ചുറ്റികാണിക്കാൻ കൊണ്ടുപോകുകയും. അവർ തമ്മിൽ പ്രേമം ഉണ്ടാകുകയും ചെയ്യുന്ന. ഈ ചിത്രം ഒരു ലവ് സ്റ്റോറി ആണ്. റോമൻ ഹോളിഡേയുടെ ഒരു പൂർണ്ണമായ പകർത്തിയെഴുത്തു ആണ് ഈ ചിത്രം. നായികയുടെ വികാരങ്ങൾക്ക്, അവരുടെ പ്രണയത്തിനുമാണ് ഈ ചിത്രവും പ്രാധാന്യം നല്കുന്നത്.റോമൻ ഹോളിഡേയിലെ മൗത് ഓഫ് ട്രൂത്തിൽ (Mouth Of Truth) നായകൻ തൻ്റെ കൈ ഇടുന്നതും,കള്ളം പറഞ്ഞാൽ കൈ അത് കടിച്ചെടുക്കുമെന്നു നായികയോടു പറയുന്ന രംഗം ,അതേപടി ഈ ചിത്രത്തിൽ പകർത്തിയിട്ടുണ്ട്. കിലുക്കത്തിലേക്കാൾ ഏറെ മെയ് മാതത്തിനാണ് റോമൻ ഹോളീഡേയോട് സാമ്യത.

ഇതു അപൂർണമായ ഒരു താരതമ്യം ആയിരിക്കും ,വീക്ഷണങ്ങൾ തീർത്തും വ്യക്തിപരവും.
ശാം​ ജയൻ ​


Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!