അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത് നിർമിച്ച കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തുന്നത്.
ആദ്യ സിനിമയ്ക്ക് ശേഷം അമേരിക്കയിലേക്ക് പറന്ന ഫഹദ് പിന്നീട് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയത് മികച്ച അഭിനേതാവായാണ്

ഇപ്പോൾ ഇതാ 18 വർഷങ്ങൾക്ക് ശേഷം അച്ഛനൊപ്പം ഒരു സിനിമ ഒരുക്കുകയാണ് ഫഹദ്. മലയന്‍കുഞ്ഞ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രത്തിൽ നിർമാതാവിന്റെ റോളിലാണ് ഫാസിൽ എത്തുന്നത്. നവാ​ഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഹേഷ് നാരായണനാണ് മലയന്‍കുഞ്ഞിന് തിരക്കഥ ഒരുക്കുന്നത്. സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ചിത്രത്തിൽ ഛായാ​ഗ്രാഹകന്റെ റോളിലും മഹേഷ് നാരായണൻ എത്തുന്നുണ്ട്.

സുഷിൻ ശ്യാമാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയുടെ ചിത്രീകരണത്തിനു ശേഷമാകും ഈ ചിത്രം ആരംഭിക്കുക. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!