One Of The Finest Performance In Malayalam Cinema  എന്ന് പറയാവുന്ന ഒരു പ്രകടനം. ഡാനി ഡയറക്ടർ ടി.വി ചന്ദ്രൻ നിർമാണവും സംവിധാനവും നിർവഹിച്ച 2001 ൽ പുറത്തിറങ്ങിയ സിനിമ.

ആ വർഷത്തെ ഏറ്റവും നല്ല മലയാള സിനിമക്കുള്ള നാഷണൽ അവാർഡ്. സംസ്ഥാന സർക്കാരിന്റെ നല്ല ഡയറക്ടർ ആൻഡ് സിനിമാട്ടോഗ്രഫി എന്നിവയും ഡാനിക്ക് ലഭിച്ചു. വ്യത്യസ്ത കല ഘട്ടത്തിലെ ഡാനി എന്ന കഥാപാത്രം മമ്മൂട്ടി എന്ന നടൻ കൈകാര്യം ചെയ്തത് അതാണ് എല്ലാത്തിനും ഉപരി എടുത്തു പറയേണ്ടത്. 

ഒരു ഗായകനായി ജീവിതം ആരംഭിക്കുന്ന ഡാനി തോംസൺ പക്ഷെ ഒരു സാക്സോഫോൺ കളിക്കാരനായി മാറുന്നു, തുടർന്ന് അദ്ദേഹം പലതും ആയിത്തീരുന്നു..

തന്നോട് സ്നേഹമില്ലാത്ത ഭാര്യയുടെ ഭർത്താവ് ആവുന്നുണ്ട്..

മുൻ കാമുകനിൽ നിന്ന് ഗർഭം ധരിച്ച സ്ത്രീയുടെ ഭർത്താവ് ആവുന്നുണ്ട്..

തന്റേതല്ലാത്ത ആ മകന് ഒരു പിതാവ് ആവുന്നുണ്ട്..

എന്നാൽ ഏറ്റവും വലിയ വിരോധാഭാസം, ഡാനി ഒരിക്കലും ഒന്നും ആയിത്തീരുന്നില്ല എന്നതാണ്..വിധി അയാളെ ഒന്നും ആകാൻ അനുവദിച്ചില്ല എന്നും പറയാം..

അയാൾക്ക് ചുറ്റും ധാരാളം ആളുകളുണ്ട്, പക്ഷേ അയാളെ ശരിക്കും സ്നേഹിക്കുന്നവരോ കരുതുന്നവരോ ആയി ആരുമുണ്ടായിരുന്നില്ല എന്നത് യാഥാർഥ്യം..

മഹാത്മാഗാന്ധി ചരിത്രപരമായ ദണ്ഡി മാർച്ച് നടത്തിയ ദിവസമാണ് ഡാനി ജനിച്ചത്..അതിനുശേഷം, അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും ചരിത്രപരമായ പ്രാധാന്യമുള്ള ദിവസങ്ങളിൽ സംഭവിക്കുന്നു. അങ്ങനെ ഡാനിയുടെ കഥ കേരളത്തിന്റേയും ഇന്ത്യയുടേയും ചരിത്രത്തിന് സമാന്തരമായ ഒരു പാതയിലാണ് സംവിധായകൻ പറയുന്നത്.. ജീവിതത്തിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു കഥാപാത്രം എന്ന് തന്നെ പറയാം..

ഭാര്യയാലും മകനാലും മരുമകളാലും വലിച്ചെറിയപ്പെടുന്ന ഡാനിക്ക് വാർദ്ധക്യത്തിലാണ് വിരമിച്ച പ്രൊഫസർ ഭാർഗവി അമ്മയിലൂടെ തന്നെ മനസിലാക്കുന്ന ആത്മാർത്ഥമായ ഒരു സുഹൃത്തിനെ ലഭിക്കുന്നത്..

കഥയിലും തിരക്കഥയിലും സംഭാഷങ്ങളിലും മതിയായ രീതിയിൽ നർമ്മം ഉൾപെടുത്താൻ ടീ വി ചന്ദ്രൻ എന്ന സംവിധായകൻ ശ്രമിചതിന്റെ ഫലമായി ഡാനിയുടെ കഥ വളരെ ആസ്വാദകരമാകുന്നുണ്ട്..അത്രത്തോളം രസകരമായ രീതിയിലാണ് ആ കഥാപാത്രത്തെ നിർമിച്ചിരിക്കുന്നത്..ഡാനിയുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കും..

യുവാവും വൃദ്ധനുമായ ഡാനിയെ വളരെ തന്മയത്വത്തോടെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു അദ്ദേഹം..

ചർച്ചചെയ്പ്പെടേണ്ട കഥാപത്രം തന്നെ ഡാനി.

നൗഷാദ് ഫാരിസ്   

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!