ആടുമാടുകളെ പോയി കണ്ട് വിലയിട്ട് വാങ്ങുന്നതുപോലെ പെണ്ണുകാണാൻ നടക്കാത്ത നായകനെ – മാരനെ അങ്ങോട്ടു പോയി കാണാമെന്നു കരുതുന്ന നായിക, ബൊമ്മി. ആദ്യ രംഗം തന്നെ പതിവു ക്ലീഷേകളിൽ നിന്ന് വ്യത്യസ്തമാണ്. 

അവിടം തൊട്ട് അങ്ങവസാനം വരെ അവൾ കഥയിൽ നിറഞ്ഞു നില്ക്കുന്നുണ്ട്- പ്രണയമായും അവന്റെ സ്വപനങ്ങൾക്ക് കൂട്ടായും തോല് വികളിൽ ധൈര്യമായും.

കുടുംബമെന്നാൽ അവളുടെ കൂടി ഉത്തരവാദിത്തമാണെന്നും ജീവിതത്തിന്റെ താളുകളിൽ അവൾക്കും സ്വന്തം കൈയക്ഷരത്താൽ എഴുതി വക്കാൻ പലതുമുണ്ടെന്നും സിനിമ കാണിച്ചുതരുന്നു.

ഇരുവർ ചേർന്ന് പൂർത്തിയാക്കേണ്ട ഒരു ഇന്നിംഗ് സെന്ന പോലെ, ജയിക്കുമ്പോൾ  വിസ്മരിക്കപ്പെടാൻ പാടില്ലാത്ത പലതുമാവാൻ അവൾ കൂടെ ഉണ്ടാകുന്നു. തോളോടു തോൾ ചേർന്നു നടത്തേണ്ട യാത്രകൾ അങ്ങനെയാവാതെ തരമില്ലല്ലോ. ആ തണൽ, അവൻ അവൾക്കു കൊടുക്കുന്നതായാലും അവൾ അവനു കൊടുക്കുന്നതായാലും ഒരു പോലെ മഹത്തരമാണ്. അംഗീകാരവും കരുതലും മാത്രമാണ് തിരിച്ചു കൊടുക്കേണ്ടതായിട്ടുള്ളത്.

Guest washroom ഉപയോഗിച്ചതിന് ജീവനക്കാരനെ പിരിച്ചുവിടുന്ന ഏവിയേഷൻ കമ്പനി ഉടമ. ആദ്യ സീനുകളിൽത്തന്നെ പരേഷ് തന്റെ ധനാഢ്യൻ complex വെളിവാക്കുന്നുണ്ട്. 

തുടർന്നങ്ങോട്ട്, സാധാരണക്കാർക്കും അതിലും താഴെയുള്ളവർക്കുമായുള്ള വിമാനസർവ്വീസ് എന്ന. നായകന്റെ വലിയ സ്വപ്നത്തെ തകർക്കാൻ അയാൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പല ഘട്ടങ്ങളിലും അയാൾ ജയിച്ചെന്നു നമുക്ക് തോന്നുന്നുമുണ്ട്. അത്തരം വിമാനങ്ങൾ പറന്നു തുടങ്ങിയാൽ തന്റെ ഡ്രൈവറേപ്പോലെയുള്ള ദരിദ്ര നാരായണന്മാർക്കൊപ്പം യാത്ര ചെയ്യേണ്ടി വരുമല്ലോ എന്നാണ് അയാളുടെ ആധി. 

സമ്പത്തിന്റെ അടിസ്ഥാനത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട കുറെ മനുഷ്യരെ, പറക്കുക എന്ന സ്വപ്നത്തിനൊപ്പം നടത്തി മാരൻ നടത്തുന്ന പോരാട്ടത്തിന്റേയും  വിജയത്തിന്റേയും കഥയാണ് സുരറായ് പൊട്ര്.

അച്ഛൻ മരിച്ചതിനുശേഷം സമയത്തിന് എത്താൻ പറ്റാത്തത്തിന്റെ സകല വേദനകളോടും കൂടി അച്ഛനെഴുതിയ കുറിപ്പുകൾ വായിക്കുന്ന രംഗങ്ങളിൽ മാരൻ അങ്ങനെയല്ലാതെ മറ്റെങ്ങനെ പെരുമാറാനാണ്!

കടമ്പകൾ താണ്ടി സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങളിൽ ആഹ്ലാദിരേകത്താൽ മൊഴിയടത്ത്, കണ്ണു നിറഞ്ഞു നില്ക്കുന്ന മാരൻ…Surya – An Amazing Actor

സിനിമയെന്ന മാസ്മരിക മാധ്യമത്തിലൂടെ നമ്മെ വിസ്മയിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളവർ ചുരുക്കമാണ്. അങ്ങനെയൊരാളാണ് ഉർവ്വശി എന്ന് അവരുടെ അമ്മ റോളിലേക്കുള്ള പകർന്നാട്ടവും കൈയടക്കവും കൊണ്ട് ഉറപ്പിച്ച് പറയാൻ കഴിയും.

സുധ കൊങ്കര – വീണു പോവുകയും വീണ്ടുമെണീറ്റ് നടക്കുകയും ചെയ്യുന്ന മനുഷ്യന്റെ കഥ, അതും യാഥാർത്ഥ്യത്തോടു ചേർന്നു നില്ക്കുന്ന ഒരു ബയോപിക്  ഒട്ടും വിരസമാവാതെ ഭംഗിയായി അവതരിപ്പിച്ച സംവിധായിക.. Hats off. 

മരണത്തെ നൃത്തം ചെയ്ത് വരവേല്ക്കുന്ന നാട്ടിൽ പിറന്നു വളരുന്ന മനുഷ്യർ പല ജീവിത സന്ദർഭങ്ങളിലും Dramatic ആയി ഇടപെടുന്നുവെങ്കിൽ അതിലെ ശരി തെറ്റുകൾ വിധിക്കാൻ നമ്മളാരാണ് !

ഭംഗിയുള്ള ചലനങ്ങളുടെ ബോൾഡായ എക്സ്പ്രഷനുകളും കൊണ്ട് ബൊമ്മിയെ ജീവസ്സുറ്റ വളായി മാറ്റിയിട്ടുണ്ട്, അപർണ്ണ. 

ഇനിയും ഒരുപാട് പ്രതീക്ഷിക്കാവുന്ന ‘അഭിനേത്രി. തഴക്കം വന്ന നടീനടൻമാർക്കൊപ്പം പ്രകടനം കൊണ്ട് സ്ഥാനമുറപ്പിച്ച മിടുക്കി.

“If you fail, never give up because FAIL means “First Attempt In Learning.” എന്നു പറഞ്ഞ എ പി ജെ അബ്ദുൾ കലാം തന്നെയാവണമല്ലോ മാരന് പിന്തുണ കൊടുക്കാൻ.

സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നാൽ വീണിടത്തു കിടന്നു പോകാതെ എണീറ്റും നടന്നും ഓടിയും വീണ്ടും വീണുമൊക്കെയുള്ള ജയമെന്നു തന്നെയാണ് അർത്ഥം. 

യമുന

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 473

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 474

Notice: Undefined variable: req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 478

Notice: Undefined variable: commenter in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 479

Notice: Undefined variable: aria_req in /home/cinemavarthakal/public_html/wp-content/themes/Newspaper/functions.php on line 480

LEAVE A REPLY

Please enter your comment!